മണിപ്പൂരില്‍ രണ്ടു വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് മൈനര്‍മാര്‍ അടക്കം ആറുപേര്‍ പിടിയില്‍. രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളും അടക്കം നാലുപേരുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെ ബാലക്ഷേമ കേന്ദ്രത്തിലാക്കി. ജൂലൈയിലാണ് രണ്ടു വിദ്യാര്‍ഥികളെ കാണാതായത്. കഴിഞ്ഞദിവസം ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊല്ലുന്നതിന്റെ തൊട്ടുമുമ്പുള്ള ചിത്രവും കൊന്നശേഷമുള്ള ചിത്രങ്ങളും പുറത്തുവന്നത്. ഇതിനു പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു.
|
കേസിലെ പ്രതികള്‍ അസമിലെ ഗുവാഹത്തിയിലേക്ക് കടന്നിരുന്നതായി സിബിഐ വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കമുള്ളവരാണ് കൊലപാതകികളെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. മണിപ്പൂര്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് അക്രമികളെ പിടികൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





