സഹപ്രവർത്തകർ ശമ്പളവർധനവ് തടഞ്ഞുവച്ചതിൽ നിരാശനായി ആത്മഹത്യാകുറിപ്പെഴുതിവച്ച് മൂവാറ്റുപുഴയിൽ പൊലീസുകാരൻ ജീവനൊടുക്കി. കളമശ്ശേരി എ.ആർ ക്യാംപിലെ ഡ്രൈവർ സിപിഒ ജോബി ദാസ്(48)ആണ് മരിച്ചത്. നന്നായി പഠിക്കണമെന്നും പൊലീസിൽ അല്ലാതെ മറ്റെന്തെങ്കിലും ജോലി നോക്കണമെന്നും മക്കളെ ആത്മഹത്യാകുറിപ്പിൽ ഉപദേശിക്കുന്നുണ്ട്. സഹപ്രവർത്തകരായ അഷ്റഫും ഗോപിയുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നും അവരെ തന്റെ മൃതദേഹം കാണാൻ അനുവദിക്കരുതെന്നും ആത്മഹത്യാകുറിപ്പിൽ ജോബി ദാസ് പറയുന്നുണ്ട്.
|
മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്ത് ആത്മഹത്യാകുറിപ്പും സൂക്ഷിച്ചിരുന്നു. തന്റെ 12 ഇൻക്രിമെന്റുകളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളതെന്ന് കുറിപ്പിൽ പറയുന്നത്. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല തന്റെ ഇൻക്രിമെന്റുകൾ കളഞ്ഞിട്ടുള്ളതെന്നും തനിക്കിനി ജീവിക്കാൻ താൽപര്യമില്ലെന്നും ജോബി ദാസ് ആത്മഹത്യാകുറിപ്പിൽ പറയുന്നു.
തന്നെ സ്നേഹിക്കുന്നവർ ആത്മാവിന് വേണ്ടി പ്രാർഥിക്കണം. അപ്പുവും അമലുവും വിഷമിക്കരുത്. നന്നായി പഠിക്കണമെന്നും പൊലീസിൽ അല്ലാതെ മറ്റെന്തെങ്കിലും ജോലി നോക്കണമെന്നും അമ്മയെ നോക്കണമെന്നും ജോബി ദാസ് മക്കളെ ഉപദേശിക്കുന്നുമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






