കോഴിക്കോട്: എൻ രാജേഷ് സ്മാരക പുരസ്കാരം പ്രമുഖ മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് ഏറ്റുവാങ്ങി. ആർ വേണുഗോപാൽ , ശ്രീജൻ ബാലകൃഷ്ണൻ , ഒ അബ്ദുറഹ്മാൻ , കെ പി റെജി എന്നിവർ ചേർന്നാണ് മാധ്യമപ്രവർത്തകൻ എൻ രാജേഷ് അനുസ്മരണയോഗത്തിൽ വച്ച് തോമസ് ജേക്കബിനു കൈമാറിയത്. പരിപാടികൾ റിപോർട്ട് ചെയ്യാൻ പത്രക്കാർ പോകാത്തതിനാൽ ഇന്ന് പലതും അറിയാൻ നാം വൈകുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ തോമസ് ജേക്കബ്ബ് ചൂണ്ടിക്കാട്ടി.
|
എന്താണോ എഴുതി തരുന്നത് അതേ മാധ്യമങ്ങൾ കൊടുക്കുന്നുള്ളു . അതാണ് ദേവസ്വം മന്ത്രി പയ്യന്നൂരിൽ ക്ഷേത്രത്തിൽ നേരിട്ട വിവേചനം വാർത്തയാവാൻ എട്ടു മാസം സമയം എടുത്തത് . എന്നാൽ ക്ഷേത്ര മേധാവി സിപിഎമ്മുകാരനായിരുന്നു എന്ന വാർത്ത പിന്നെയും പുറത്തു വന്നില്ല . എഡിറ്റർസിന്റെ ബ്രില്യൻസ് ഇപ്പോൾ കാണാനാവുന്നില്ല . പ്രിന്റ് മീഡിയ കേരളത്തിൽ അടുത്ത കാലത്തൊന്നും മരിക്കില്ലെന്നും അവാർഡ് സ്വീകരിച്ചു കൊണ്ട് തോമസ് ജേക്കബ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





