08
Oct 2023
Mon
08 Oct 2023 Mon

പശ്ചമേഷ്യൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 73 ആയി. കൊല്ലപ്പെട്ട 16 സൈനികരുടെ പേരുവിവരങ്ങൾ കൂടി ഇസ്രായേൽ പുറത്തുവിടുകയായിരുന്നു. ഇതുവരെ 1100ലേറെ പേരാണ് ഇസ്രായേലിലും പലസ്തീനിലുമായി യുദ്ധത്തിൽ കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിൽ ഏഴിടങ്ങളിലായി ഹമാസ് പോരാളികൾ സൈന്യവുമായി ഏറ്റുമുട്ടുകയാണെന്നാണ് അൽ ജസീറ റിപോർട്ട് ചെയ്യുന്നത്. ഗസയ്ക്കു സമീപം ഒരുലക്ഷത്തിലേറെ അധിക സൈനികരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇസ്രായേലിനെ സഹായിക്കുന്നതിനായി യുഎസിൽ നിന്നുള്ള പടക്കപ്പലുകൾ പുറപ്പെട്ടുവെന്ന റിപോർട്ടുകളും പുറത്തുവന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക