02
Oct 2023
Mon
02 Oct 2023 Mon

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. ചെറുകുന്ന് സൈനബ മന്‍സിലില്‍ കുഞ്ഞുമുഹമ്മദ്-സൈനബ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ്(49) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ റവാബി ഡയറി കമ്പനിയില്‍ 25 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു അഷ്‌റഫ്. അജ്മാനിലെ സനയ്യയില്‍ വച്ചാണ് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവും അഷ്‌റഫ് മരിക്കുകയും ചെയ്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.