05
Oct 2023
Wed
05 Oct 2023 Wed

‘നിങ്ങളില്‍ എത്ര പിന്നാക്ക ജാതിക്കാരുണ്ട്..’? രോഹുലിന്റെ ചോദ്യത്തിന് കൈ പൊക്കാതെ മാധ്യമപ്രവര്‍ത്തകര്‍; പിന്നാലെ ജാതി സെന്‍സസ് വിവരിച്ച് കൊടുത്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിന് വേണ്ടി നിലകൊള്ളുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെ, മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള എത്ര പേര്‍ ഉണ്ടെന്ന് ചോദിച്ചാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വിശദീകരിച്ചത്.

നിങ്ങളില്‍ എത്ര ആദിവാസികളുണ്ട്? എത്ര ദലിതരുണ്ട്, എത്ര മറ്റ് പിന്നാക്ക വിഭാഗങ്ങളുണ്ട്? ആരെങ്കിലും ഉണ്ടെങ്കില്‍ കൈ ഉര്‍ത്തൂവെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരാളും ഉര്‍ത്താതിരുന്നതോടെ പിന്നിലുണ്ടായിരുന്ന കാമറാന്‍മാരെ നേരെ ചൂണ്ടി അവരോടും രാഹുല്‍ ഗാന്ധി ചോദ്യം ആവര്‍ത്തിച്ചു.

ഇതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് പാര്‍ട്ടി പറഞ്ഞു. അപ്പോഴും ആരും കൈ ഉയര്‍ത്താതിരുന്നതോടെ, രാജ്യത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ ഒ.ബി.സി, ആദിവാസി, ദലിത് വിഭാഗങ്ങളുടെ എണ്ണം അറിയാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിന്റെ കാരണമിതാണെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിന്റെ വിഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു.

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പാസാക്കിയിരുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ജാതി സെന്‍സസ് അനിവാര്യമെന്ന് യോഗ ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ടവര്‍ക്കായുള്ള ശക്തമായ കാല്‍വയ്പാണിത്. ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം പാര്‍ട്ടികള്‍ക്കും അനുകൂല നിലപാടാണ്. ചില പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അത് ഉള്‍ക്കൊള്ളുന്നെന്നും രാഹുല്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക