07
Oct 2023
Thu
07 Oct 2023 Thu

തൃശൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നലുകളുടെ കുത്തേറ്റ് വൃദ്ധന്‍ മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് കോലാന്ത്ര തിലകനാണ്(70) കടന്നല്‍ കുത്തേറ്റ് മരിച്ചത്. നിരവധിപേര്‍ക്ക് കുത്തേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെ കടന്നല്‍ കൂട് ഇളകുകയായിരുന്നു. കടന്നലുകള്‍ ഇളകിയതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെങ്കിലും തിലകന് ഓടാന്‍ കഴിഞ്ഞില്ല. എട്ടുപേര്‍ക്കാണ് കുത്തേറ്റത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിലകന്‍ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക