25
Oct 2023
Thu
25 Oct 2023 Thu

കുവൈത്ത് സിറ്റി: പൊന്നാനി സ്വദേശി മരിച്ചു. കുവൈത്ത് ഹവല്ലിയിൽ താമസിക്കുന്ന മലപ്പുറം പൊന്നാനി മുഹളറ (മീൻതെരുവ് റോഡ്) സ്വദേശി കറുപ്പം വീട്ടിൽ കെ.വി. ഇബ്രാഹിം (60) ആണ് മരിച്ചത്. മുബാറക് അല്‍ കബീർ ആശുപത്രിൽ ചികിത്സയിൽ ഇരിക്കെയാണ്
മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

38 വർഷമായി കുടുംബസമേതം കുവൈത്തിലാണ്. 25 വർഷത്തോളം സുൽത്താൻ സെന്റർ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. പിന്നീട് ചെറുകിട സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പിതാവ്: ഹംസ, മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ. മകൻ: ദിൽഷാദ്. സഹോദരൻ: അഷ്റഫ് (കുവൈത്ത്).