കുവൈത്ത്: ഫലസ്തീന് ജനതയ്ക്കും യുദ്ധത്തില്‍ മരണപ്പെട്ടവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ എല്ലാ ആഘോഷങ്ങളും നിര്‍ത്തിവയ്ക്കുന്നതായി കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫലസ്തീന് പിന്തുണ നല്കുന്ന കുവൈത്തിന്റെ നിലപാട് സ്ഥിരീകരിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
|
സംഗീതം, നൃത്തം തുടങ്ങിയവ പോലുള്ള ആഘോഷ പരിപാടികള്‍ ഉള്‍പ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ അറിയിപ്പുണ്ടാകുന്നത് വരെ പാടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
നേരത്തേ കെയ്റോയില്‍ ചേര്‍ന്ന അടിയന്തര അറബ് ലീഗ് കൗണ്‍സിലില്‍ സംബന്ധിക്കവെ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് പലസ്തീനെതിരേ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. 75 വര്‍ഷമായി നീളുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീന് ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നല്‍കണമെന്നും അദ്ദേഹം യുഎന്‍ രക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തു.





