ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവംബർ ഒന്നിന് തുടക്കമാവും. 2033ഓളം പ്രസാധനാലയങ്ങളാണ് മേളയിൽ സംബന്ധിക്കുന്നത്. നവംബർ 12ന് പുസ്തകമേള സമാപിക്കും. 15 ലക്ഷത്തോളം പുസ്തകങ്ങളാണ് മേളയിലുണ്ടാവുകയെന്ന് സംഘാടകർ അറിയിച്ചു.
|
ഇതിൽ എട്ടുലക്ഷത്തോളം പുസ്തകങ്ങൾ അറബിക് ഭാഷയിലും ഏഴുലക്ഷത്തോളം പുസ്തകങ്ങൾ മറ്റു ഭാഷകളിലുള്ളവയാണ്. പ്രാദേശികവും അന്തർദേശീയവുമായ അറുന്നൂറോളം എഴുത്തുകാർ മേളയുടെ ഭാഗമായി അരങ്ങേറുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കും. 1700ലേറെ പരിപാടികളാണ് മേളയിൽ അരങ്ങേറുകയെന്നാണ് അധികൃതരുടെ വിശദീകരണം. എത്തിസലാത്ത് ആണ് മേളയുടെ മുഖ്യ പ്രായോജകർ.
ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് മേളയുടെ ഔദ്യോഗിക മീഡിയാ പങ്കാളി. ഖൗല അൽ മുജൈനിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ജനറൽ കോ ഓഡിനേറ്റർ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





