08
Oct 2023
Sun
08 Oct 2023 Sun

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ ജി​ല്ല​യി​ൽ മി​നി​ബ​സ് ക​ണ്ടെ​യ്ന​റി​ലി​ടി​ച്ച് 12 പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മും​ബൈ​യി​ൽ നി​ന്ന് 350 കി​ലോ​മീ​റ്റ​ർ അ​ക​ലെ വൈ​ജാ​പു​രി​ൽ സ​മൃ​ദ്ധി എ​ക്സ്പ്ര​സ്‌​വേ​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.30നാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ ബ​സ് ക​ണ്ടെ​യ്‌​ന​റി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പു​രു​ഷ​ന്മാ​രും ആ​റ് സ്ത്രീ​ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു പെ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക