ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) ജിദ്ദ കൌൺസിൽ ‘സന്തുഷ്ട കുടുംബം നാളെയുടെ ഭാവി’ എന്ന ശീർഷകത്തിൽ സാമൂഹിക വിപത്തുകൾക്കെതിരെ ജിദ്ദയിൽ സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമത്തിൽ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയായിരിക്കും. പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്‌പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് ജിദ്ദയിലെ മലയാളി പ്രവാസി സമൂഹവുമായി സംവദിക്കും
|
കുട്ടികൾ മുതിർന്നവർ എന്ന വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ബാധിച്ചിരിക്കുന്ന വിവിധങ്ങളായ സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധം എന്ന നന്മയുടെ പാത ലക്ഷ്യമാക്കിയാണ് ഡബ്ലിയു. എം. എഫ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ജിദ്ദ ഇന്റർനാഷണൽ സ്കൂൾ ഇന്ത്യൻ സ്കൂൾ (ബോയ്‌സ്) ഓഡിറ്റോറിയത്തിൽ ഒക്ടോബർ 20 ന് (വെള്ളിയാഴ്ച്ച) വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കുടുംബ സമ്മേതം പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു
സാമൂഹിക വിപത്തുകൾക്കെതിരെ ജിദ്ദയിലെ ഒരുക്കുന്ന മഹാ സംഗമത്തിന് മുഴുവൻ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കായിക സംഘടനകളുടെയും പരിപൂർണ സഹകരണവും സാന്നിധ്യവും ഡബ്ലിയു. എം. എഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





