21
Oct 2023
Thu
21 Oct 2023 Thu

ഡിജിറ്റൽ ബിസിനസ് വാലറ്റിൽ യുഎസ്ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കാൻ നടി ഹണി റോസിനെ സഹായിച്ചത് ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ. ഇസിഎച്ചിന്റെ ദുബായിലെ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഹണി റോസ് കഴിഞ്ഞദിവസം ഡിജിറ്റൽ ​ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാസ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വിസ, പാസ്പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലറ്റിൽ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് 10 വർഷത്തേക്കുള്ള ദുബായ് ഗോൾഡൻ വിസ നേടിക്കൊടുത്തിട്ടുള്ളതും ഇസിഎച്ച് ഡിജിറ്റൽ ആണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക