09
Oct 2023
Sat
09 Oct 2023 Sat

ഗസ്സ: ഇസ്‌റാഈലിന്റെ കിരാത ആക്രമണം തുടരുന്ന ഗസ്സക്ക് ആശ്വാസമായി റഫാ അതിര്‍ത്തി തുറന്നു. ഇതോടെ ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്ക് സഹായം എത്തിത്തുടങ്ങി. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നു. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നു. വിവരം ഫലസ്തീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.എന്‍ സെക്രട്ടറി ജനറലും അതിര്‍ത്തി തുറക്കുന്ന വിവരം ഇന്നലെ അറിയിച്ചിരുന്നു. വൈകാതെ യു.എന്‍ സഹായം ഗസ്സയിലേക്ക് എത്തുമെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ അറിയിപ്പ്. റഫ അതിര്‍ത്തി തുറക്കുമെന്ന അറിയിപ്പുമായി യു.എസും രംഗത്തെത്തിയിരുന്നു. ജറുസലേമിലെ യു.എസ് എംബസിയാണ് അറിയിപ്പ് നല്‍കിയത്. പ്രാദേശിക സമയം 10 മണിക്ക് ബോര്‍ഡര്‍ തുറക്കുമെന്നായിരുന്നു അറിയിപ്പ്. റഫ അതിര്‍ത്തിയിലൂടെ വിദേശപൗരന്‍മാരെ പുറത്തെത്തിക്കുമെന്ന സൂചനയും യു.എസ് നല്‍കിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക