ചരിത്ര തീരുമാനവുമായി താലിബാന്: ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിനിധി
|
കാബുള്‍: ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് ചരിത്ര തീരുമാനവുമായി താലിബാന്. കാബൂളിലെ 22 മുന്‍സിപ്പാലിറ്റി ജില്ലകളിലെ ഹിന്ദു, സിഖ് വിഭാഗക്കാര്‍ക്ക് വേണ്ടിയാണ് ഒരു പ്രതിനിധിയെ നിയമിച്ചിരിക്കുന്നത്.
ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്ക് വേണ്ടിയാണ് ഈ നിയമനം എന്നാണ് താലിബാന് അവകാശപ്പെടുന്നത്. കാബൂളിലെ ഹിന്ദു, സിഖ് വിഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലവും സ്വത്തുക്കളും തിരികെ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തിയായിരുന്നു ആദ്യകാല താലിബാന്റെ ഭരണം. ന്യൂനപക്ഷങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ അടക്കം വിലക്കുണ്ടായിരുന്നു.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് താലിബാന് പുതിയ നീക്കം നടത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





