30
Oct 2023
Mon
30 Oct 2023 Mon

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര മുതുകോരമലയില്‍ സന്ദര്‍ശനത്തിന് എത്തിയ രണ്ട് യുവാക്കള്‍ മലയില്‍ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരാണ് കുടുങ്ങിയത്.ഉച്ചയോടുകൂടിയായിരുന്നു ഇവര്‍ മുതുകോരമലയില്‍ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊബൈല്‍ ഫോണ്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും എമര്‍ജന്‍സി പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. മഴയും കോടമഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.