08
Oct 2023
Fri
08 Oct 2023 Fri

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശി മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ (48) ആണ് മരിച്ചത്. അല്‍ബാഹ ഹഖീഖ് റോഡില്‍ വെച്ചാണ് അപകടം നടന്നത്. 20 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു ഷാമഖ് ഹോസ്പിറ്റലില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നയാളെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുവരാനായി പോകവേയായിരുന്നു അപകടം. ജാഫര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാക്കിസ്ഥാന്‍ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 25 വര്‍ഷത്തോളമായി പ്രവാസിയായ ജാഫര്‍ തനിമ സാംസ്‌കാരിക വേദി പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഷമീറയും ഇളയ മകള്‍ അഞ്ച് വയസുകാരി മിന്‍സ ഫാത്തിമയും കഴിഞ്ഞ മാസം സന്ദര്‍ശന വിസയില്‍ അല്‍ബാഹയില്‍ എത്തിയിട്ടുണ്ട്. മറ്റു മക്കള്‍: മുഹ്‌സിന്‍ ജാഫര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), മിന്‍ഹാജ് (മൗലാന ആശുപത്രി, പെരിന്തല്‍മണ്ണ). പിതാവ്: പരേതനായ ഹസൈനാര്‍, മാതാവ്: ഫാത്തിമ, സഹോദരങ്ങള്‍: ഫസലുറഹ്മാന്‍, ഫര്‍സാന. മൃതദേഹം ഹഖീഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക