29
Oct 2023
Sun
29 Oct 2023 Sun

കു​റ്റി​പ്പു​റം:ക​ലോ​ത്സ​വ പ​രി​ശീ​ല​നം ന​ട​ത്തുന്ന പെൺകുട്ടികൾക്കിടയിൽ ക​റ​ങ്ങി​ന​ട​ന്ന​തി​ന് ശ​കാ​രി​ച്ച​ അധ്യാപകനെ വിദ്യാർഥി മർദിച്ചു. വി​ദ്യാ​ർ​ഥി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ കൈ​ക്കു​ഴ തെറ്റി. കു​റ്റി​പ്പു​റം പേ​ര​ശ​നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ സ​ജീ​ഷി (34)നാ​ണ് മർദ്ദനമേറ്റത്. ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നാ​യി പെ​ൺ​കു​ട്ടി​ക​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് ക​റ​ങ്ങിന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​രെ അ​ധ്യാ​പ​ക​ൻ ശ​കാ​രി​ക്കു​ക​യും ഇവരെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​ന്നി​ലെ​ത്തി​ക്കുകയുമായിരുന്നു.

ഇതിൽ പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​ന്‍റെ കൈ ​പി​ന്നി​ലേ​ക്ക് തി​രി​ച്ചശേഷം പു​റ​ത്തു ച​വി​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മർദ്ദനത്തിൽ അ​ധ്യാ​പ​ക​ന്‍റെ കൈ​ക്കു​ഴ തെറ്റി. പ​രിക്കേ​റ്റ സ​ജീ​ഷ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യി​ൽ പൊലീസ് വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സെ​ടു​ത്തു.