08
Oct 2023
Sun
08 Oct 2023 Sun

ലോകകപ്പില്‍ ഇന്നും ഇന്ത്യയുടെ മത്സരം: എതിരാളി ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാര്‍ക്കിത് ജീവന്മരണപ്പോരാട്ടം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ലോകകപ്പില്‍ ഇന്നും ഇന്ത്യയുടെ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ലഖ്‌നൗ അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ഇരു ടീമുകളുടേയും ലോകകപ്പിലെ ആറാം മത്സരമാണ് ഇത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. അതേസമയം ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. വീണ്ടും തോല്‍വി വഴങ്ങിയാല്‍ ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന് മുന്നിലെ സാധ്യതകള്‍ അടയും. കളിച്ച അഞ്ചില്‍ നാലു മത്സരങ്ങളും ജോസ് ബട്‌ലറും സംഘവും പരാജയപ്പെട്ടു. റണ്‍ നിരക്കും മോശമാണ്. ഇന്ത്യക്കെതിരെ ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ഇംഗ്ലണ്ടിന്റെ ഭാവി.

അതേസമയം ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി കുതിക്കുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ മുന്നിലെത്തും.

48 സെഞ്ച്വറികളുള്ള വിരാട് കോഹ്‌ലി ഒരെണ്ണം കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ അശ്വിന്‍ ഇന്ന് ഇറങ്ങിയേക്കും. അങ്ങനെയെങ്കില്‍ പകരം രവിചന്ദ്രന്‍ അശ്വിന്‍ വേണോ സൂര്യകുമാര്‍ യാദവ് വേണോ എന്ന ആലോചനയിലാണ് ടീം മാനേജ്‌മെന്റ്. സൂര്യകുമാറിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കി വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരെ പാര്‍ട് ടൈം ബൗളര്‍മാരായി ഉപയോഗിക്കാനാണ് സാധ്യത കൂടുതല്‍.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക