01
Oct 2023
Mon
01 Oct 2023 Mon

ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. ആലപ്പുഴ എടത്വ സ്വദേശി പരേതനായ മുണ്ടകത്തിൽ വർഗീസിന്റെയും വത്സമ്മയുടെയും മകൻ ജിറ്റു ഏബ്രഹാം(39) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു ജിറ്റു. ശനി രാത്രി 10.30ന് ദുബായിലെ താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത ഉണ്ടാവുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.
ഭാര്യ: അനില ഏബ്രഹാം. മകൻ: അബ്രഹാം വർഗീസ്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.