ബിരുദധാരികളാണോ? നിങ്ങള്‍ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ജോയിന്‍ചെയ്യാം; മികച്ച ശമ്പളം
|
പ്രതിരോധ വകുപ്പിന് കീഴിലുള്ള ടെറിട്ടോറിയല്‍ ആര്‍മിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരം. ടെറിട്ടോറിയല്‍ ആര്‍മി ഓഫീസേഴ്സ് പോസ്റ്റിലേക്കാണ് പുതിയ വിജ്ഞാപനം. വനിതകള്‍ക്കും പുരുഷന്മാര്ക്കും അവസരമുണ്ട്. വിശദവിവരങ്ങള്‍ താഴെ:
അവസാന തിയ്യതി: നവംബര്‍ 21
പ്രായപരിധി
18 മുതല്‍ 42 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ശാരീരികവും, മാനസികവുമായി യോഗ്യരായിരിക്കണം.
ശമ്പളം
റാങ്ക് അനുസരിച്ചുള്ള ശമ്പള പാക്കേജാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുക. 56,100 മുതലാണ് തുടക്ക ശമ്പളം. റാങ്ക് ഉയരുന്നതിനനുസരിച്ച് 2 ലക്ഷത്തിന് മുകളില്‍ വരെ ശമ്പളം ലഭിക്കാം.
തെരഞ്ഞെടുപ്പ്
ഉദ്യോഗാര്‍ഥികള്‍ക്കായി രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷ ഉണ്ടായിരിക്കും. 2023 ഡിസംബറിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ടെറിട്ടോറിയല്‍ ആര്‍മി നിശ്ചയിക്കുന്ന നഗരങ്ങളിലായിരിക്കും പരീക്ഷ സെന്റര്‍. തെറ്റുത്തരത്തിന് ഡിഡക്ഷന് മാര്‍ക്കുണ്ട്.
അപേക്ഷ ഫീസ്
500 രൂപയാണ് അപേക്ഷ ഫീസ്. ടെറിട്ടോറിയല്‍ ആര്‍മിയുടെ വെബ്സൈറ്റ് വഴി നല്‍കിയിരിക്കുന്ന മോഡ് ഉപയോഗിച്ച് അയക്കുന്ന ഫീസ് മാത്രമേ പരിഗണിക്കുകയുള്ളൂ. മറ്റ് മാര്‍ഗങ്ങളിലൂടെ നല്കുന്ന അപേക്ഷ സ്വീകരിക്കുകയില്ല. മാത്രമല്ല ഒരുതവണ പണമടച്ച് കഴിഞ്ഞാല്‍ റീഫണ്ടിങ്ങും ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷിക്കേണ്ട വിധം
Territorial Army റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ മുഴുവനായിട്ട് വായിച്ച് മനസ്സിലാക്കുക. അതിനുശേഷം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://www.jointerritorialarmy.gov.in/home/login എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുക. അപേക്ഷകള്‍ 2023 നവംബര്‍ 21 വരെ സ്വീകരിക്കും.
ഹോംപേജില്‍ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
*ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ *യോഗ്യതകള്‍ പരിശോധിക്കുക
*അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
*അപേക്ഷ പൂര്‍ത്തിയാക്കുക
*ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
*ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
നോട്ടിഫിക്കേഷന്‍ https://cdn.digialm.com/per/g01/pub/726/EForms/image/ImageDocUpload/12/1111897128886764285582.pdf ഈ ലിങ്ക് സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കാനായി https://www.jointerritorialarmy.gov.in/home/login ഈ ലിങ്ക് സന്ദര്‍ശിക്കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





