ഷാർജ: പോർച്ചുഗൽ ചരിത്രകാരനും ഗവേഷകനുമായ ജോർജ് ഫ്ളോർസ് 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിൽ. 16ാം നൂറ്റാണ്ടിലെ സമുദ്രയാത്രാ ചരിത്രവും അറബ് ലോകവുമായി പോർച്ചുഗീസിനുള്ള ബന്ധവുമൊക്കെ അദ്ദേഹം സന്ദർശകർക്കു മുമ്പിൽ വിവരിച്ചു.
|
ഏഴു നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഗൾഫ് ആഗോള വ്യാപാരകേന്ദ്രമായിരുന്നതിന്റെ ചരിത്രവും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. ഷാർജ പുസ്തകോൽസവത്തിൽ യൂനിവേഴ്സിറ്റി ഓഫ് കോയിമ്പ്ര സംഘടിപ്പിച്ച വേദിയിലായിരുന്നു അദ്ദേഹം വ്യാപാര രംഗത്ത് ഗൾഫിനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചത്. കൈയെഴുത്തു പ്രതികൾ, അപൂർവമായ പുസ്തകങ്ങൾ, ഭൂപടങ്ങൾ, ദിക്കുനോക്കി ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനമാണ് കോയിമ്പ്ര യൂനിവേഴ്സിറ്റി പുസ്തകമേളയുടെ വേദിയിൽ നടത്തുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





