02
Nov 2023
Sun
02 Nov 2023 Sun

42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാ​ഗമായി നടന്ന ഹൈഡ്രോളിക് ലിഫ്റ്റ് ശിൽപ്പശാലയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കാറുകൾ ഉയർത്തുന്നതിന്റെയും ഉയർത്തി ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് നീക്കുന്നതിനുപിന്നിലുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ടവർ കുട്ടികൾക്കു പകർന്നുനൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് ഹൈഡ്രോളിക് യന്ത്രങ്ങളുടെ ചെറുരൂപങ്ങൾ നിർമിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ഹാൾ നമ്പർ ഏഴിലാണ് ശിൽപ്പശാല നടക്കുന്നത്. എട്ടുമുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് പ്രൊജക്ടുകൾ സ്വയം ചെയ്യുന്നതിനുള്ള സൗകര്യം നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.