21
Nov 2023
Mon
21 Nov 2023 Mon

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 42-ാമത് എഡിഷനിൽ സന്ദർശകർക്ക് മുന്നിൽ “ബാർകോഡ് പ്രിസൻ” എന്ന പേരിൽ നാടകം കളിച്ച് ഒര കൂട്ടം കലാകാരന്മാർ. ഭീഷണിപ്പെടുത്തൽ എന്ന സാമൂഹിക തിന്മയെയും അത് പ്രത്യേകിച്ച് 18 വയസ്സിനും അതിനുമുകളിൽ പ്രായമുള്ളവരെയും എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു നാടകം വരച്ചുകാട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുളടഞ്ഞ ഒരു ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന ഒരു കൂട്ടം തടവുകാരുടെ വേദനാജനകമായ കഥയെ കേന്ദ്രീകരിച്ചാണ് നാടകം മുന്നേറുന്നത്.
ഓരോ കഥാപാത്രങ്ങൾക്കും പേരിനുപകരം ഒരു ബാർകോഡാണ് നൽകിയിരിക്കുന്നത്. തടവുകാരുടെ ഒറ്റപ്പെടലിന്റെയും നിരാശയുടെയും പ്രമേയങ്ങളിലേക്ക് നാടകം ആഴത്തിൽ കടന്നുചെല്ലുന്നുണ്ട്.
മർവാൻ അബ്ദുല്ല സാലിഹ് ആണ് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ സംവിധായകൻ. മർവാൻ അബ്ദുല്ല, അഹമ്മദ് മൽ അല്ലാഹ്, മൂസ അൽ ബുകിഷി, ബദർ ഹക്മി, ഹൈഫ അൽ അലി, റീം അൽ ഫൈസൽ തുടങ്ങിയവരാണ് നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക