കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്ക് സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും കത്തുകളയയ്ക്കാൻ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്ന സന്ദർശകരെ സഹായിച്ച് കാഴ്ചയില്ലാത്ത പലസ്തീനിയൻ യുവതി. ലോകത്തുടനീളമീള കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്ക് ബ്രെയ്ലി ലിപിയിൽ കത്തയയ്ക്കാൻ ആണ് റനീം അഹമ്മദ് എന്ന 22കാരി സഹായിക്കുന്നത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ കലിമത്ത് ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി പുസ്തകമേളയിൽ അരങ്ങേറിയത്. നിങ്ങളുടെ സ്വപ്നങ്ങളെ ഉപേക്ഷിക്കരുതെന്ന് അജ്മാൻ യൂനിവേഴ്സിറ്റിയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ റനീം സന്ദർശകരെ ഉപദേശിക്കുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





