അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ടെർമിനലുകളിലൊന്നായ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ എയിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
|
ലോകോത്തര സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച അബൂദബി ടെർമിനൽ എയിൽ ലുലു പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കും നൽകുകയെന്നും ഇതിനു സൗകര്യങ്ങൾ ഒരുക്കിത്തന്ന അബൂദബി ഭരണാധികാരികൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇമിഗ്രേഷൻ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ് തുറന്നിരിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





