07
Nov 2023
Wed
07 Nov 2023 Wed

COPDയെ പേടിക്കണോ? ലക്ഷണങ്ങളും ചികിത്സയും അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥായിയായി ശ്വാസനാളങ്ങള്‍ക്കും ശ്വാസകോശങ്ങള്‍ക്കും ഉണ്ടാകുന്ന ചുരുക്കമാണ് സിഒപിഡി എന്ന രോഗം. എന്നാല്‍ പലര്‍ക്കും ഇതേകുറിച്ച് അറിയില്ല. ദീര്‍ഘനാളുകളായി നില്‍ക്കുന്ന പ്രേരക ഘടകങ്ങളുടെ സമ്പര്‍ക്കം കൊണ്ട് ഉണ്ടാകുന്ന രോഗമാണിത്. പ്രത്യക്ഷമായ പുകവലിയും പരോക്ഷമായ വലിയും വിറകടുപ്പിന്റെ പുക ശ്വസിക്കല്‍, അന്തരീക്ഷ മലിനീകരണം, പുകപടലങ്ങളും പൊടിയും ശ്വസിക്കേണ്ട തൊഴിലുകള്‍ എന്നിവയാണ് സാധാരണമായി കണ്ടുവരുന്ന പ്രേരക ഘടകങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്ത് 210 ദശലക്ഷം സിഒപിഡി രോഗികളുണ്ട്. 2030 ഓടെ ലോകത്ത് മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. ശ്വാസനാളപേശികളെ വികസിപ്പിക്കാനും ശ്വസനേന്ദ്രീയ വീക്കത്തെ തടയാനുമുള്ള മരുന്നുകളുപയോഗിച്ച് ശ്വാസതടസ്സത്തെ താല്‍ക്കാലികമായി മറികടക്കാന്‍ സാധിക്കുമെങ്കിലും ഈ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദം ആക്കനോ ശ്വാസകോശമാറ്റങ്ങളെ തിരിച്ച് പഴയപടിയാക്കാനോ സാധിക്കില്ല.

കാരണങ്ങള്‍
പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ആസ്ത്മയുള്ള ആളുകള്‍ക്ക് ഇഛജഉ വരാനുള്ള സാധ്യത കൂടുതലാണ്.ശരിയായ വായുസഞ്ചാരമില്ലാതെ, പാചക തീയുടെ പതിവ് ഉപയോഗം.ഇഛജഉ ഒരു വ്യക്തിയില്‍ വര്‍ഷങ്ങളായി ക്രമേണ വികസിക്കുന്ന രോഗമാണ്. അതിനാല്‍ 35 മുതല്‍ 40 വയസ്സുവരെയുള്ള പ്രായത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
നിങ്ങള്‍ പതിവായി പുകവലിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അത് ഉപേക്ഷിക്കുക! പുകവലി ശ്വാസകോശത്തില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാവാന്‍ കാരണമാകും. ഒറ്റയടിക്ക് പുകവലി നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക.ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചുമാത്രം ഇത്തരം ജോലികളില്‍ ഏര്‍പ്പെടുക.ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തല്‍, എയ്‌റോബിക്‌സ്, വര്‍ക്ക് ഔട്ട് എന്നീ വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത നിലനിര്‍ത്തുക. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍, ബ്രീത്തിങ് എക്‌സര്‍സൈസും ചെയ്യുക.അമിതമായ ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ രോഗാവസ്ഥയെ വഷളാക്കും. മനസ്സിനെ ശാന്തമാക്കാന്‍ യോഗയോ മെഡിറ്റേഷനോ ശീലമാക്കുക.താമസസ്ഥലവും ജോലിസ്ഥലവും ചുറ്റുപാടുകളും നല്ല വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പു വരുത്തുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കര്‍ട്ടന്‍, കാര്‍പെറ്റ്, ഫാന്‍ പോലുള്ളവയെല്ലാം കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയും പൊടിയടിയാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ലക്ഷണളും ചികിത്സയും
പുക ശ്വാസനാളങ്ങളുടെ ഉള്ളിലെ നേര്‍മയുള്ള പാളികളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായി കുറവു വരുത്തുകയും വായു സഞ്ചാരത്തിന് തടസ്സം വരുത്തുകയും ചെയ്യുമ്പോഴാണ് COPDയുടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. പ്രത്യേകിച്ച് ആയാസകരമായ ജോലികള്‍ ചെയ്യുമ്പോള്‍. കൂടാതെ ചുമ കഫത്തോടുകൂടിയുള്ളതും അല്ലാതെയും, അമിതക്ഷീണം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.
ഗുരുതരമായ കേസുകളില്‍ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.സി.ഒ.പി.ഡി രോഗനിര്‍ണയത്തിനായി പിഎഫ്ടി അല്ലെങ്കില്‍ സ്‌പൈറോമെട്രി ടെസ്റ്റുകള്‍ ചെയ്യുക.പതിവായി ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കുക.കഠിനമായ അണുബാധകള്‍ ഒഴിവാക്കാന്‍ ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ എന്നിവയ്‌ക്കെതിരായ കുത്തിവയ്പ്പ് ആവശ്യമാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക