കളമശേരി സ്‌ഫോടനം: അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; മരണം ആറായി
|
കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന്‍ പ്രവീണ്‍ (24) ആണു മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
പ്രവീണിന്റെ അമ്മ റീന ജോസ് (സാലി) (45) സഹോദരി ലിബിന (12) എന്നിവരും സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. പിന്നാലെയാണ് പ്രവീണിന്റേയും മരണം.
കഴിഞ്ഞ 11നാണ് പ്രവീണിന്റെ അമ്മ സാലി മരിച്ചത്. സ്‌ഫോടന ദിവസം സഹോദരി ലിബിനയും മരിച്ചു. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.
പ്രദീപിന്റെ മറ്റൊരു മകന്‍ രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. രാഹുല്‍ അപകടനില തരണം ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





