മധ്യപ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി; ഒപ്പം ഛത്തിസ്ഗഡില്‍ രണ്ടാം ഘട്ടവും ഇന്ന്
|
ഭോപ്പാല്‍: മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തില്‍ തന്നെയാണ് മധ്യപ്രദേശിലെ പോളിങ്. ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്.
മധ്യപ്രദേശില്‍ 252 വനിതകളടക്കം 2533 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാന്‍ സമയം. ചില മണ്ഡലങ്ങളില്‍ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് മൂന്ന് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മൊത്തം 90 സീറ്റുള്ള ഛത്തീസ്ഗഡില്‍ 20 സീറ്റിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 7നു നടന്നിരുന്നു. മിസോറമിലും 7നു വോട്ടെടുപ്പ് നടന്നു. രാജസ്ഥാന്‍ (നവംബര്‍ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം എല്ലായിടത്തെയും വോട്ടെണ്ണല്‍ ഡിസംബര്‍ 3നു നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





