01
Nov 2023
Fri
01 Nov 2023 Fri

ന്യൂഡൽഹി: യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം സ്വകാര്യഭാ​ഗത്ത് ഇരുമ്പ് കമ്പി കയറ്റി. ഡൽഹിയിലെ ഖൈല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഷ്ണു ​ഗാർഡൻ മേഖലയിലാണ് സംഭവം. 28കാരനാണ് അതിക്രമത്തിന് ഇരയായത്. നവംബർ 12ന് രാത്രി 11നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോകവെ യുവാവിനെ അശോക് യാദവ് എന്നയാൾ തടഞ്ഞുനിർത്തുകയും അശോകും കൂട്ടാളികളും ചേർന്ന് യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് പാന്റ്സ് ഊരിയ ശേഷം ​ഗുദത്തിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.