20
Nov 2023
Fri
20 Nov 2023 Fri

പ്രവാസി മലയാളിക്ക് യുഎഇയിൽ 45 കോടി രൂപ സമ്മാനം. ഫുജൈറയിൽ ഇന്ധന, പ്രകൃതിവാതക മേഖലയിൽ കൺട്രോൾ റൂം ഓപറേറ്ററായി ജോലി ചെയ്യുന്ന ശ്രീജുവിനാണ് മഹ് സൂസ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹമിന്റെ ജാക്പോട്ട് ശമ്മാനമായി അടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മാസത്തിൽ രണ്ടുതവണ വീതം മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്ന് ശ്രീജു പറയുന്നു. സമ്മാനമടിച്ച വിവരം പറയാൻ ഭാര്യ വിളിച്ചപ്പോൾ അവർക്കതു വിശ്വസിക്കാനായില്ലെന്നും യുവാവ് പറഞ്ഞു. ആറു വയസ്സുള്ള ഇരട്ട പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്.

ബാങ്ക് വായ്പയെടുത്ത് നാട്ടിൽ വീണ് വാങ്ങാനുള്ള ആലോചനയിലിരിക്കെയാണ് ജാക്ക്പോട്ട് അടിച്ചതെന്ന് യുവാവ് വ്യക്തമാക്കി. 11 വർഷമായി യുഎഇയിൽ തുടരുന്ന ശ്രീജു തുടർന്നും ഇവിടെ ജോലി ചെയ്യുമെന്ന് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക