01
Nov 2023
Sat
01 Nov 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ നവംബര്‍ 19 അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാര്‍ക്കായി ഇങ്ങനെയൊരു ദിനം ഉണ്ടെന്ന് പോലും പലര്‍ക്കും അറിയില്ല. ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. സമൂഹത്തിന് പുരുഷന്മാര്‍ നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. ഒപ്പം പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നല്‍കുന്നുണ്ട്.

1999 മുതലാണ് യുനെസ്‌കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാന്‍ തുടങ്ങിയത്. അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോള്‍ ലോകത്ത് പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്‌കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1999 നവംബര്‍ 19ന് ട്രിനിഡാഡ് ആന്‍ഡ് ടൊബോഗോയിലാണ് യുനെസ്‌കോ ആദ്യമായി ഈ ദിനം ആചരിച്ചത്. 2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

ലോകം, സമൂഹം, കുടുംബം, വിവാഹം, ശിശു സംരക്ഷണം, പരിസ്ഥിതി എന്നിവയ്ക്ക് പുരുഷന്‍ നല്‍കുന്ന സംഭാവനകള്‍ അംഗീകരിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ഇതിനുപുറമെ ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കലും ഈ ദിനത്തിന്റെ ലക്ഷ്യമാണ്. എല്ലാ വര്‍ഷവും ഈ ദിവസം ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം (2022) ‘പുരുഷന്മാരെയും ആണ്‍കുട്ടികളെയും സഹായിക്കുക’ എന്നതായിരുന്നു. ഈ വര്‍ഷത്തെ (2023) അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ വിഷയം ‘പുരുഷന്മാരുടെ ആത്മഹത്യ ഇല്ലാതാക്കുക എന്നതാണ്. ആഗോളതലത്തില്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയുംമാനസികവും ശാരീരികവുമായ ഉന്നമനത്തിനും വിഷാദവും മറ്റ് മാനസ്സിക പ്രശ്‌നങ്ങളും തരണം ചെയ്യുവാനും ഇത് ലക്ഷ്യമിടുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക