70 സാഹസിക ഗെയിമുകള്‍, 31 ഫുഡ് കോര്‍ട്ട്, ആര്‍ക്കേഡ് ഹാളുകള്‍, 56 നാടകം; അറിയാം റിയാദിലെ വണ്ടര്‍ ഗാര്‍ഡനെ കുറിച്ച്
|
റിയാദ്: ഉത്സര സീസണിന് തുടക്കമിട്ട് റിയാദിലെ ‘വണ്ടര്‍ ഗാര്‍ഡന്‍’ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. ബിഗ് ടൈം’ എന്ന ശീര്‍ഷകത്തില്‍ ആണ് ഇത്തവണ പരിപാടികള്‍ നടക്കുന്നത്. നാലാമത് റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായി വിത്യസ്ഥ തരത്തിലുള്ള പരിപാടികള്‍ ആണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്ത വിനോദകേന്ദ്രമായി വണ്ടര്‍ ഗാര്‍ഡന്‍ ഒരുക്കിയിട്ടുണ്ട്. ഗാര്‍ഡിന് ഉള്ളിലേക്ക് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നവര്‍ക്ക് വലിയ കാഴ്ചകള്‍ ആണ്.
70 വ്യത്യസ്ത സാഹസിക ഗെയിമുകള്‍, 31 റെസ്റ്റാറന്റുകള്‍, രണ്ട് ആര്‍ക്കേഡ് ഹാളുകള്‍, 56ലധികം നാടകം, 15 ഷോപ്പുകള്‍, ടൂറിങ് ഷോകള്‍ തുടങ്ങിയ പരിപാടികള്‍ ഇവിടെ നടക്കും. മൂന്നു മേഖലകളായി ഗാര്‍ഡനെ തരം തിരിച്ചാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിരവധി രസകരമായ അനുഭവങ്ങള്‍ ഇവിടെയെത്തുന്ന സഞ്ചാരകളെ കാത്തിരിക്കുന്നുണ്ട്.
പ്രവേശന കവാടത്തോട് ചേര്‍ന്ന് തന്നെ സന്ദര്‍ശകരെ ആകര്‍ശിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങള്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. ‘ദി മാജിക് ഓഫ് വാട്ടര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വാട്ടര്‍ മാജിക് കഴിഞ്ഞാല്‍ പിന്നാട് സന്ദര്‍കരെ കാത്തിരിക്കുന്നത് 50ലധികം അരയന്നങ്ങളുള്ള തടാകത്തില്‍ നീന്തുന്നതിന്റെ കാഴ്ചയാണ്. പിന്നീട് അങ്ങോട്ട് കാഴ്ചകള്‍ തുടങ്ങുകയായി. ‘ബ്ലൂം’ ഏരിയ പോലെയുള്ള നിരവധി വ്യത്യസ്ത മേഖലകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കളും നിറങ്ങളും വെച്ചുള്ള നിരവധ സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സാംസ്‌കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്ന വിഷന്‍ 2030 മായി സൗദി മുന്നേറുമ്പോള്‍ പങ്കിട്ട മൂല്യങ്ങള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൗദി സാംസ്‌കാരിക വൈസ് മന്ത്രിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ഹമദ് ഫയസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





