17
Nov 2023
Sun
17 Nov 2023 Sun

കാഞ്ഞിരപ്പള്ളി: എസ് എസ് കെ കോട്ടയം കാഞ്ഞിരപ്പള്ളി ബിആർസി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുഞ്ഞുങ്ങളുടെ കുടുംബസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ അധ്യക്ഷൻ ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിപാടിയോട് അനുബന്ധിച്ച് മെഡിക്കൽ ചെക്കപ്പ്, മഹത് വ്യക്തികളെ ആദരിക്കൽ, പൊൻകുന്നം GHSS ലെ ഉണ്ണി സാറിന്റെ പ്രചോദന ക്ലാസ്സ്‌,കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ, കുട്ടികൾക്ക് സമ്മാനം നൽകൽ എന്നിവയും നടന്നു.

കാഞ്ഞിരപ്പള്ളി സെ.മേരിസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.പരിപാടികൾക്ക് കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടനും ബി ആർ സി ടീമും നേതൃത്വം നൽകി.