കോട്ടയം പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപോർട്ട്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇതേത്തുടർന്ന് പുറത്തുവന്ന കാർബൺമോണോക്സൈഡ് ശ്വസിച്ചാണ് വിനോദ് തോമസ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
|
പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ നോക്കിയപ്പോഴാണ് താരത്തെ അനക്കമറ്റ നടനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി കാറിന്റെ ഡോർ ചില്ല് പൊളിച്ചാണ് വിനോദിനെ പുറത്തെടുത്തത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





