റാസൽഖൈമ: റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ നേരിട്ടുള്ള സർവീസ് തുടങ്ങി. ബുധൻ ഉച്ചയ്ക്ക് 1.30ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന്റെ ഉദ്ഘാടന പരിപാടികൾ നടക്കും.
|
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് ഉണ്ടായിരിക്കുക. ഓരോ ദിവസത്തെയും സർവീസ് സമയം വ്യത്യസ്തമാണ്. ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട്ടെത്തും. രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും.
ഞാറാഴ്ചകളിൽ രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും.
വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





