അബൂദാബി: ആലപ്പുഴ സ്വദേശിനി അബൂദബിയിൽ മരിച്ചു. ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് (41) ആണ് മരിച്ചത്. അബൂദബിയിലെ മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ ജി അസിസ്റ്റന്‍റായിരുന്നു. പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഷ മോൾ ഹനീഷിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
|
12 വര്‍ഷമായി അബൂദബിയില്‍ പ്രവാസിയായിരുന്നു. ഭവന്‍സ് സ്‌കൂളിലെ കായിക വിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര. പിതാവ്: വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍, മാതാവ്: ഗീത. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





