28
Nov 2023
Fri
28 Nov 2023 Fri

കോഴിക്കോട്ട് പാര്‍ട്ടി അംഗത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തി; സി.പി.എം എല്‍.സി അംഗത്തിനെതിരേ കേസ്, സസ്‌പെന്‍ഷന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കല്‍ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാര്‍ട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ഐപിസി 345, 354മ, 354ആ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, ആരോപണം ഉയര്‍ന്നപ്പോള്‍ ജിനീഷിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കി.