28
Nov 2023
Sat
28 Nov 2023 Sat

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിൽ വച്ച് യുവാവിന് കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് ഫ്രിജോയെ കുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ജിൻസനെ പൊലീസ് ഇന്നലെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു.