21
Nov 2023
Sat
21 Nov 2023 Sat

ജിദ്ദ : യുവപണ്ഡിതൻ ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസിസ് സഖാഫി (41) ജിദ്ദയിൽ മരിച്ചു. കഴിഞ്ഞ രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ശനി പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സജീവ ഐ സി എഫ് പ്രവർത്തകനായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം മുശ്‌രിഫാ യൂനിറ്റ് ഐ സി എഫ് പ്രസിഡന്റായും ജിദ്ദ ഇമാം റാസി മദ്റസാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്ന അദ്ദേഹം ഇടവേളയ്ക്കു ശേഷം ആഴ്ചകൾക്കു മുമ്പാണ് നാട്ടിൽ നിന്നും പുതിയ വിസയിൽ ജോലിക്കായി സൗദിയിലെത്തിയത്. പിതാവ് പാക്കണ കുത്തു കല്ലൻ അബൂബക്കർ. ഉമ്മ നഫീസ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈതപ്പൊയിൽ സ്വദേശി ഷാജിമായാണ് ഭാര്യ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. ജിദ്ദ ഐ സി എഫ് വെൽഫെയർ വിഭാഗവും അബൂബക്കർ സിദ്ധീഖ് അയിക്കരപ്പടി, അബ്ദുന്നാസർ ഹാജി മണ്ണാർക്കാട്, എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിനു ഇടപെടൽ നടത്തി വരുന്നു. അബ്ദുൽ അസിസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ സി എഫ് അനുശോചിച്ചു.