തിരുവനന്തപുരത്ത് നിന്ന് കാണാതായ 3 കുട്ടികളെ കണ്ടെത്തിയത് കന്യാകുമാരിയില്‍ നിന്ന്
|
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കന്യാകുമാരിയില്‍ നിന്നാണ് കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് കുട്ടികളിലേക്ക് എത്തിയത്. വിദ്യാര്‍ത്ഥികളുടെ CCTV ദൃശ്യങ്ങള്‍ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മൂന്ന് പേരും വട്ടപ്പാറ LMS സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ വീട് വിട്ട് അഝികദൂരം പോകാന്‍ സാധ്യത ഇല്ലെന്നും ആശങ്കപ്പെടേണ്ട് സാഹചര്യം ഇല്ലെന്നും വട്ടപ്പാറ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





