28
Dec 2023
Fri
28 Dec 2023 Fri

മൂവാറ്റുപുഴയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് 11കാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപള്ളിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പാഴ്വസ്തുക്കൾ ശേഖരിക്കാനെത്തിയ ഇതരസംസ്ഥാനതൊഴിലാളിയുടെ മകൻ റാബുൽ ഹുസൈനാണ് മരിച്ചത്. റാബുലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റാബുലിന്റെ സഹോദരന് ഷോക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാതിത്തോട്ടത്തിനു സമീപം പിതാവിനും സഹോദരനുമൊപ്പം പാഴ് വസ്തു ശേഖരിക്കാനെത്തിയ റാബുൽ ഹുസൈൻ നിലത്തുകിടക്കുന്ന വൈദ്യുതി കമ്പി കണ്ട് ഇത് എടുക്കുമ്പോഴാണ് പൊള്ളലേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കമ്പി വേർപെടുത്തിയ ശേഷം കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും റാബുൽ ഹുസൈൻ മരിച്ചിരുന്നു.