തിരുവനന്തപുരം: സ്കൂട്ടർ മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാങ്ങപ്പാറ മെയ്ക്കോണം ഗോപിക ഭവനിൽ ഉദയ്-നിഷ ദമ്പതികളുടെ മകൾ ഗോപിക ഉദയ്(20)ആണ് മരിച്ചത്. മാർ ഇവാനിയോസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു.
|
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സഹോദരി ജ്യോതികയ്ക്കൊപ്പം ജിംനേഷ്യത്തിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്കൂട്ടർ മറിഞ്ഞത്. സമീപത്തുകൂടി പോയ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് പരിഭ്രാന്തയായ ഗോപിക സ്കൂട്ടറിൽ നിന്ന് വീഴുകയായിരുന്നുവെന്ന് കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും റോഡിൽ തലയിടിച്ചുവീണതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കുലം മരിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





