കടക്കെണിയിലായ ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലെന്ന് വ്യക്തമാക്കുന്ന റിപോർട്ടുകൾ പുറത്ത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാതായതോടെ ബംഗളുരുവിലെ രണ്ടുവീടുകൾ ഈട് വച്ച് 100 കോടിയിലേറെ രൂപ വായ്പ എടുത്തുവെന്ന റിപോർട്ടാണ് ബൈജൂസിന്റെ പ്രതിസന്ധി തുറന്നുകാട്ടുന്നത്.
|
15000 ജീവനക്കാരാണ് ബൈജൂസിന് കീഴിൽ നിലവിൽ ജോലി ചെയ്യുന്നത്. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് നേരത്തേ നിരവധി ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. വലിയ തോതിൽ വളർന്ന ബൈജൂസ് പൊടുന്നനെയാണ് സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടത്.
യുഎസ് ആസ്ഥാനമായുള്ള കുട്ടികൾക്കുള്ള ഡിജിറ്റൽ വായനാ പ്ലാറ്റ്ഫോം 400 ദശലക്ഷം ഡോളറിന് വിൽക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ് ഇപ്പോൾ. 1.2 ബില്യൻ ഡോളറിന്റെ വായ്പയുടെ പലിശ അടയ്ക്കാത്തതിനെ തുടർന്ന് നിയമനടപടിയും ബൈജൂസ് നേരിടുന്നുണ്ട്. 5 ബില്യൻ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് കമ്പനിയുടെ തകർച്ച വലിയ തിരിച്ചടിയാണ് നൽകിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





