പാലക്കാട്: ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഷൊര്‍ണൂര്‍ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി ആണ് മരിച്ചത്. 70വയസായിരുന്നു. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും നിര്‍മിക്കുന്ന സ്വകാര്യ വ്യവസായശാലയാണിത്.
|
ഗ്രൈന്‍ഡിങ് വീലില്‍ കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ യന്ത്രത്തില്‍ കൈ കുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രൈന്‍ഡിങ് വീല്‍ ദേഹത്തേക്കു തെറിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ മുനിയാണ്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





