റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ MV നികേഷ് കുമാറിനെ ED ചോദ്യംചെയ്തു
|
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൂന്ന് മണിക്കൂര്‍ നേരം നികേഷ് കുമാറിനെ ചോദ്യം ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ട ലംഘന(ഫെമ)ത്തിനുള്ള കേസിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി. ഫെമ ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയില്‍ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നടപടിയെന്നാണ് ഇ.ഡി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.
മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ നടത്തുന്ന ചാനലിനെതിരെ ഇഡി നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണമെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങ് വ്യക്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





