07
Dec 2023
Sun
07 Dec 2023 Sun

മൂന്നുവയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കൊല്ലം സ്വദേശികളായ ദമ്പതികൾ കർണാടകയിൽ ജീവനൊടുക്കി. കൊടക് ജില്ലയിലെ മടിക്കേരിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ദമ്പതികൾ കുഞ്ഞിനെ കൊന്ന ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമുകിൻതോട്ടത്തിനു നടുവിൽ റിസോർട്ടുകാർ തയ്യാറാക്കിയ നിരവധി ചെറുവീടുകളിലൊന്നിലായിരുന്നു ദമ്പതികളും കുഞ്ഞും കഴിഞ്ഞദിവസം താമസത്തിനെത്തിയത്. പുറത്തുകാണാത്തതിനെ തുടർന്ന് റിസോർട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേരുവിവരങ്ങള് ലഭ്യമായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക