വീണ്ടും നവവധുവിന്റെ ആത്മഹത്യ: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍
|
കൊച്ചി: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ തേവര്‍ക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് ശരണ്യയുടെ വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ ദിവസം എട്ടു മണി വരെ ഭര്‍ത്താവ് യദുകൃഷ്ണന്‍ ശരണ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന. പുലര്‍ച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തില്‍ നടക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





