08
Dec 2023
Mon
08 Dec 2023 Mon
Supreme Court stays notification of Centre’s fact-check unit

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകണമെന്ന ഹരജിക്കാരുടെ വാദം സുപ്രിംകോടതി തള്ളി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താൽക്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം ജമ്മു കശ്മീരിൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായുമുള്ള അധികാരമുണ്ട്. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 ഭരണഘടനയെ സംയോജിപ്പിക്കാനാണ് വിഘടിപ്പിക്കാനല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

370ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളയുകയും ചെയ്തതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ജെ ആന്റ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ വാദം കേട്ട സുപ്രീംകോടതി സെപ്റ്റംബര്‍ അഞ്ചിന് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക