02
Dec 2023
Mon
02 Dec 2023 Mon

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്-സി.പി.എം സഖ്യത്തിന് മികച്ച വിജയം. പ്രസിഡന്റ് ആയി കെ.എം.സി.സി. യു.എ.ഇ. ട്രഷറർ നിസാർ തളങ്കര (674) തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്‍റെ സംഘടനയായ ഇൻകാസ് നിര്‍ത്തിയ സ്ഥാനാര്‍ഥി ഇ.പി.ജോൺസനെ 43 വോട്ടിന് (631) പരാജയപ്പെടുത്തിയാണ് നിസാർ തളങ്കര വിജയിച്ചത്. ജനറൽ സെക്രട്ടറിയായി മാസിലെ പി ശ്രീപ്രകാശ് (733) വിജയിച്ചു. നിലവിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആയ അഡ്വ. വൈ.എ.റഹീമിനെ 170 വോട്ടുകൾക്ക് (563)കീഴടക്കിയാണ് ശ്രീപ്രകാശ് തിരഞ്ഞെടുക്കപ്പെട്ടത്. ഖജാൻജിയായി എൻ.ആർ.ഐ. ഫോറം പ്രതിനിധി ഷാജിജോൺ (765) വിജയിച്ചു. ശ്രീനാഥ് കാടഞ്ചേരിയെ 234 വോട്ടുകൾക്കാണ് ഷാജിജോണ്‍ കീഴടക്കിയത്. ഓഡിറ്റർ ആയി ‘പ്രതീക്ഷ’ സംഘടനയുടെ പ്രതിനിധി എം.ഹരിലാൽ (660) തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈസ് പ്രസിഡന്റായി എംജിസിഎഫ് പ്രസിഡന്റ് ടി.കെ.പ്രദീപ് നെന്മാറ (672) എതിർസ്ഥാനാർഥി ഇൻകാസ് യു.എ.ഇ. ജനറൽ സെക്രട്ടറി എസ് .മുഹമ്മദ് ജാബിറിനെ 91 വോട്ടുകൾക്ക് തോൽപ്പിച്ചു. ജോയിന്റ് സെക്രട്ടറിയായി യുവകലാസാഹിതിയിലെ ജിബി ബേബി (752) വിജയിച്ചു. എതിർസ്ഥാനാർഥി കെ.എം. അബ്ദുൽ മനാഫിന് 434 വോട്ടുകൾ ലഭിച്ചു. ടീം ഇന്ത്യ പ്രതിനിധി പി.കെ.റെജി (647) ആണ് സഹ ഖജാഞ്ചി.
എതിർസ്ഥാനാർഥി ബാബു വർഗീസിനെ 130 വോട്ടുകൾക്ക് തോൽപ്പിച്ചു.

മാനേജിങ് കമ്മിറ്റിയിലേക്ക് മതേതര ജനാധിപത്യ മുന്നണിയിലെ എ.വി.മധുസൂദനൻ (എ.വി.മധു – 622) മാത്രം തിരഞ്ഞെടുക്കപ്പെട്ടു. അബ്ദു മനാഫ് (697), കെ.കെ.താലിബ് (695), പി.പി.പ്രഭാകരൻ (618), അനീഷ് എൻ.പി. (617), മുരളീധരൻ ഇടവന (615), മുഹമ്മദ് അബൂബക്കർ (586) എന്നിവരാണ് വിജയിച്ച മറ്റ് സ്ഥാനാർഥികൾ. പോൾ ടി.ജോസഫ് ആയിരുന്നു വരണാധികാരി. പുതിയ ഭരണസമിതി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.